തിരുവനന്തപുരം:കേരള ചരിത്ര ഗവേഷണ കൗൺസിൽ 11ന് വൈകിട്ട് 6ന് പ്രമുഖ ചരിത്രകാരിയും ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി മുൻ പ്രൊഫസറുമായ റോമില ഥാപ്പറുടെ 'വോയിസസ് ഒഫ് ദ ഡിസന്റ് ആൻ എസേ' എന്ന പുസ്തകത്തിന്റെ ചർച്ച സംഘടിപ്പിക്കുന്നു.ഡൽഹി ഐ.ഐ.ടി ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.സിമോണ സോവ്നി,ഗുവാഹത്തി ഐ.ഐ.ടി ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ജോൺ തോമസ് എന്നിവർ പുസ്തകത്തെക്കുറിച്ചു സംസാരിക്കും. ചർച്ചയ്ക്കൊടുവിൽ പ്രൊഫസർ റോമില ഥാപ്പർ സംസാരിക്കും.സൂം മീറ്റിംഗ് വഴിയാണ് ചർച്ച.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |