തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 12 പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് രാവിലെ 11ന് പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എം.ബി.രാജേഷ് നിർവഹിക്കും.പ്രഭാത് ചെയർമാനും മുൻമന്ത്രിയുമായ സി.ദിവാകരൻ അദ്ധ്യക്ഷത വഹിക്കും.കെ.ജയകുമാർ,സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി.ജയൻ,ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണിക്കൃഷ്ണൻ, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.എ.അജികുമാർ,ഡോ.സി.ഉദയകല,കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശകസമിതി അംഗം ഡോ.കായംകുളം യൂനുസ്,എഴുത്തുകാരായ ശാന്താ തുളസീധരൻ, നിർമാല്യം വാമദേവൻ,ദേവൻ പകൽക്കുറി,എൽ.ഗോപീകൃഷ്ണൻ എന്നിവർ ഗ്രന്ഥങ്ങൾ ഏറ്റുവാങ്ങും.എസ്, ഹനീഫാ റാവുത്തർ,ഡോ.വള്ളിക്കാവ് മോഹൻ ദാസ്,പ്രൊഫ.എം.ചന്ദ്രബാബു,എ.എം.ദേവദത്തൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |