ചങ്ങനാശേരി: പറാൽ ഗ്രാമീണ ഗ്രന്ഥശാലയുടെ ഒരു വർഷത്തെ രജതജൂബിലിയാഘോഷം ഇന്ന് മൂന്നിന് പറാൽ വിവേകാനന്ദ എൽ.പി സ്കൂളിൽ നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ നിർവ്വഹിക്കും. വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സോഫി ലാലിച്ചൻ അദ്ധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു, വാഴപ്പള്ളി പഞ്ചായത്ത് മെമ്പർ പുഷ്പവല്ലി വാസപ്പൻ, എസ്.ബി കോളേജ് അസി. പ്രൊഫ. അജീഷ് തോമസ്, എസ്.എൻ.ഡി.പിയോഗം യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാ സെക്രട്ടറി എസ്.കെ രാജീവ്, കെ.കെ പടിഞ്ഞാറെപ്പുറം, കെ.തങ്കപ്പൻ എന്നിവർ പങ്കെടുക്കും. മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരായ കെ.ആർ ചന്ദ്രമോഹൻ, വി.കെ കരുണാകരൻ, ഇ.എൻ. വാസു എന്നിവരെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |