കോട്ടയം: ദേശീയ സമ്മതിദായക ദിനാചരണത്തിന് മുന്നോടിയായി തിരഞ്ഞെടുപ്പ് വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഇൻക്ലൂസീവ് ആൻഡ് പാർട്ടിസിപ്പേറ്ററി ഇലക്ഷൻ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ജില്ലാതല മത്സരത്തിൽ വിവിധ സ്കൂളുകളിലെ 90 വിദ്യാർത്ഥികൾ പങ്കെടുത്തു. എം.ഡി സെമിനാരി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരം വീക്ഷിക്കാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും എത്തി. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ എൻ.സുജയ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് എന്നിവർ നേതൃത്വം നൽകി. ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്ന പോസ്റ്ററുകൾ സംസ്ഥാനതല മത്സരത്തിലേക്ക് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |