ആലപ്പുഴ: നഗരത്തിൽ വെള്ളക്കിണർ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന രാജീവ് ഗാന്ധി സ്തൂപം തകർക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തതിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി. ബാബുപ്രസാദ് പ്രതിഷേധിച്ചു. കൊലപാതകത്തിൽ പ്രതിഷേധിക്കുന്നതിന്റെ മറവിൽ സി.പിഎമ്മും പോഷക സംഘടനകളും ആലപ്പുഴയിൽ അഴിച്ചുവിട്ട അക്രമപരമ്പരകൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം.
വെളളക്കിണർ രാജീവ് സ്തൂപത്തിനു നേരെയുള്ള ആക്രമണം, ചാരുംമൂട് ഓഫീസ് ആക്രമണം, കരിമുളയ്ക്കലിൽ യൂത്ത് കോൺഗ്രസ് നേതാവിന വെട്ടിയത്, പാണാവള്ളി കോൺഗ്രസ് ഓഫീസ് ആക്രമണം, ആര്യാട് കൊടിമരം തകർത്തത് തുടങ്ങി എല്ലാ സംഭവങ്ങളിലും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് ബാബുപ്രസാദ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |