ചിറ്റൂർ: എസ്.എൻ.ഡി.പി യോഗം ചിറ്റൂർ യൂണിയൻ യൂത്ത്മൂവ്മെന്റ് വാർഷിക സമ്മേളനം യൂണിയൻ ഗുരുമന്ദിരത്തിൽ നടന്നു. വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.ഫൽഗുണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി എം.ഹരിഹരസുതൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗം ഡയറക്ടർ എൻ.രാമചന്ദ്രൻ ഭരണാധികാരിയായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വിപിൻ ചന്ദ്രൻ (പ്രസിഡന്റ്), എം.ഹരിഹരസുധൻ (സെക്രട്ടറി) തുടങ്ങി 15 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു. യൂത്ത്മൂവ്മെന്റ് ജില്ലാ കൺവീനർ നിവിൻ ശിവദാസ് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം സുജീഷ് സഹദേവൻ, വി.മയപ്പൻ, കെ.അജിത് കുമാർ, ആർ.കാർവർണൻ, സി.ജയപ്രകാശ്, എസ്.സുമേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |