ആലപ്പുഴ: നഗരസഭ കൗൺസിൽ യോഗങ്ങളിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ മറുപടിയില്ലെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. യോഗ സമയത്ത് അംഗങ്ങളുടെ മൈക്ക് മ്യൂട്ട് ചെയ്ത് ചെയർപേഴ്സൺ ഏകപക്ഷീയമായി പെരുമാറിയെന്ന് പ്രതിപക്ഷം ആരോപിച്ചു. കനാലിലെ പോള ഉണക്കി സ്വകാര്യ കമ്പനിക്ക് കൈമാറുന്ന വിഷയം കൗൺസിലിലോ സ്റ്റാന്റിംഗ് കമ്മിറ്റിയിലോ ചർച്ച ചെയ്തിട്ടില്ല. ഭരണസമിതിയും സെക്രട്ടറിയടക്കമുള്ളവരും വൻ അഴിമതിക്കാണ് വഴി തെളിച്ചിരിക്കുന്നതെന്നും കൗൺസിലിൽ വിഷയം ചർച്ച ചെയ്യാൻ തയ്യാറാവാതെ ഒളിച്ചോടിയത് അഴിമതി മറച്ചുവയ്ക്കാനാണെന്നും കോൺഗ്രസ് ആരോപിച്ചു.
കൗൺസിലിനെ നോക്കുകുത്തിയാക്കുന്നതിനെതിരെ സമരം ആരംഭിക്കുമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.റീഗോ രാജു പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |