SignIn
Kerala Kaumudi Online
Thursday, 19 September 2024 2.57 AM IST

അനന്തരം പാർക്കിഗ് ഗ്രൗണ്ട് സ്വകാര്യ ബസ് സ്റ്റാൻഡായി

Increase Font Size Decrease Font Size Print Page
bustand

അടിസ്ഥാന സൗകര്യം ഇനിയും അകലെ

അടിമാലി: ജില്ലയിലെ പ്രധാന ടൗണുകളിൽ ഒന്നായിരുന്നിട്ടും അടിസ്ഥാന സൗകര്യമേതുമില്ലാതെ മൂന്നാറിലെ സ്വകാര്യ ബസ് സ്റ്റാൻഡ്.മൂന്നാർ ടൗണിൽ പ്രവർത്തിച്ച് വന്നിരുന്ന ബസ് സ്റ്റാൻഡ് ഗതാഗതപരിക്ഷക്കരണത്തിന്റെ ഭാഗമായി ടൗണിലെ തന്നെ പോസ്റ്റോഫീസ് ജംഗ്ഷന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിലേക്ക് മാറ്റി ക്രമീകരിച്ചത്.കാത്തിരിപ്പ് കേന്ദ്രമുൾപ്പെടെ നിർമ്മിക്കാമെന്ന് ബന്ധപ്പെട്ടവർ അന്നറിയിച്ചിരുന്നെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല.ബസ് സ്റ്റാൻഡിൽ യാത്രകാർക്ക് വെയിലും മഴയും കൊള്ളാതിരിക്കാനോ ശുചിമുറി സംവിധാനമോ ഇല്ലെന്ന് പരാതി ഉയരുന്നു.മൂന്നാറിൽ അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ സ്വകാര്യ ബസ് സ്റ്റാൻഡെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്.പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്തെ ദേവികുളം ബസ് സ്റ്റോപ്പിലുള്ള കാത്തിരുപ്പ് കേന്ദ്രമാണ് കയറി നിൽക്കാൻ യാത്രക്കാർ താൽക്കാലികമായി ഉപയോഗിച്ചു പോരുന്നത്. ബസ് സ്റ്റാൻഡിന്റെ ഭാഗമായി കാത്തിരിപ്പു കേന്ദ്രവും ശുചിമുറി സംവിധാനവും ഒരുക്കണമെന്ന ആവശ്യം ബസ് യാത്രികരും പ്രദേശവാസികളും വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.