കോട്ടയം : ജില്ലയിൽ കുടുംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പ് 25 ന് നടക്കും. അയൽക്കൂട്ടം, എ.ഡി.എസ് തിരഞ്ഞെടുപ്പുകൾ പൂർത്തിയായി. എ.ഡി.എസ് തിരഞ്ഞെടുത്ത 11 അംഗഭാരവാഹികൾ ചേർന്ന് സി.ഡി.എസ് അംഗത്തെ തിരഞ്ഞെടുക്കും. പിന്നീട് സി.ഡി.എസ് അംഗങ്ങൾ ചേർന്ന് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നിവരുൾപ്പെട്ട ഭരണസമിതിയെ തിരഞ്ഞെടുക്കും. 26 ന് പുതിയ ഭരണസമിതികൾ അധികാരമേൽക്കും. കൊവിഡ് വ്യാപന സാഹചര്യത്തിൽ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ്. ക്ലസ്റ്ററുകൾ രൂപീകരിച്ചാണ് തിരഞ്ഞെടുപ്പ്. കൊവിഡ് ബാധിതരായ എ.ഡി.എസ്, പൊതുസഭ അംഗങ്ങൾക്ക് അവരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് പകരമായി പ്രസ്തുത അയൽക്കൂട്ടത്തിലെ ഒരംഗത്തെ ചുമതലപ്പെടുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |