തിരുവനന്തപുരം: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ പാളയം മേഖലാ കമ്മിറ്റി തീരുമാനിച്ചു. പണിമുടക്കിന്റെ പ്രചാരണാർത്ഥം 18,19 തീയതികളിൽ നടക്കുന്ന പ്രചാരണ ജാഥ വിജയിപ്പിക്കാൻ തീരുമാനമെടുത്തു. 24, 25 തീയതികളിൽ പ്ലക്കാർഡ് പ്രചാരണവും 26ന് പ്രാദേശിക ജാഥയും 27ന് പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിക്കും. യോഗത്തിൽ ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി അംഗം ടി.എസ് ബിനുകുമാർ, സി.ഐ.ടി.യു ഏരിയാ ജോയിന്റ് സെക്രട്ടറി ദീപു പ്ലാമൂട്, ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം രാജീവ്, പാളയം ഉദയൻ, ജയകുമാർ, പ്രദീപ്, സെൽവരാജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |