കൊച്ചി: ഭാരത് പെട്രോളിയം കോർപറേഷൻ വിറ്റഴിക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ അടിയന്തരമായി പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനിയാണ് ബി.പി.സി.എൽ. എണ്ണ സംസ്കരണത്തിലും വിതരണത്തിലും രണ്ടാംസ്ഥാനത്ത് നിൽക്കുന്ന പൊതുമേഖലാ സ്ഥാപനമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ബി.പി.സി.എല്ലിന്റെ ഭാഗമായ കൊച്ചി റിഫൈനറി കേരളത്തിലെ ഏറ്റവും വലിയ വ്യവസായ നിക്ഷേപമാണ്. 35000 കോടിരൂപയുടെ വികസന പദ്ധതികളാണ് കഴിഞ്ഞ പത്തുവർഷക്കാലയളവിനുള്ളിൽ കൊച്ചി റിഫൈനറിയിൽ സമയബന്ധിതമായി പൂർത്തിയാക്കപ്പെട്ടത്. സ്ഥലം ഏറ്റെടുത്തും നികുതി ഇളവുകൾ നൽകിയും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയും സർക്കാർ പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ പിന്തുണച്ചിട്ടുണ്ടെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |