SignIn
Kerala Kaumudi Online
Thursday, 19 September 2024 2.09 AM IST

ശ്രീകുമാരി രാമചന്ദ്രന് പുരസ്കാരം

Increase Font Size Decrease Font Size Print Page
ss

കോട്ടയം: പ്രചോദിത വനിതാ കൂട്ടായ്മയുടെ പ്രഥമ ഇൻസ്‌പിറേഷണൽ വുമൺ അവാർഡ് സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്. 50000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് അവാർഡ്. പ്രചോദിതയുടെ ആഭിമുഖ്യത്തിൽ വനിതാദിന ആഘോഷ പരിപാടിയുടെ ഭാഗമായി കോട്ടയം പ്രസ് ക്ലബിൽ ഒൻപതിന് ഉച്ചകഴിഞ്ഞ് 3 ന് കളക്ടർ ഡോ.പി.കെ.ജയശ്രി പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രചോദിത മാനേജിംഗ് ഡയറക്ടർ ഗീതാ ബക്ഷി അറിയിച്ചു. ശീമാട്ടി സി.ഇ.ഒ ബീന കണ്ണൻ മുഖ്യാതിഥിയായിരിക്കും. സാഹിത്യ രചന ,ആസ്വാദനം എന്നിവയിൽ താത്പര്യമുള്ള സ്ത്രീകൾ ഒന്നിക്കുന്ന വിമെൻസ്‌പിറേഷൻ, ചിത്രകാരികളുടെ കൂട്ടായ്മയായ ചിത്രാംഗന എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റായ പ്രചോദിതഃ, ഈ മേഖലകളിൽ സ്ത്രീകൾക്ക് കൂടുതൽ പരിശീലനം നൽകുന്നതിലും ദൃശ്യപരത ഉറപ്പാക്കുന്നതിലും ശ്രദ്ധ പതിപ്പിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കു നൽകുന്ന പിന്തുണയ്ക്കും പുതിയ എഴുത്തുകാർക്ക് പരിശീലനം നൽകുന്നതിൽ പുലർത്തുന്ന സന്നദ്ധതയ്ക്കുമുള്ള അംഗീകാരമായാണ് ആവാർഡ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.