SignIn
Kerala Kaumudi Online
Friday, 20 September 2024 3.58 AM IST

വനിതാദിനത്തിൽ ഇഗ്‌നൈറ്റ് വെബിനാർ സീരീസുമായി ടെക്വാന്റേജ് സിസ്റ്റംസ്

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള കൺസൾട്ടിംഗ് സ്ഥാപനമായ ടെക്വാന്റേജ് സിസ്റ്റംസ് വനിതാദിനമായ ഇന്ന് ഇഗ്‌നൈറ്റ് വെബിനാർ സീരീസ് സംഘടിപ്പിക്കും.

ഡാറ്റ സയൻസ്,അനലിറ്റിക്സ്,ആഗോള ഐ.ടി വ്യവസായം എന്നിവയിലെ ഏറ്റവും പുതിയ ട്രെൻഡുകളും തൊഴിൽ സാദ്ധ്യതകളും ചർച്ച ചെയ്യുകയും അത് വഴി കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയുമാണ് വെബിനാറിന്റെ ലക്ഷ്യം.

ടെക്വാന്റേജ് സിസ്റ്റംസിന്റെ ജീവനക്കാരിൽ 55ശതമാനത്തിലേറെയും വനിതകളാണെന്ന് മാനേജിംഗ് ഡയറക്ടറും സഹസ്ഥാപകയുമായ ജീജ ഗോപിനാഥ് പറഞ്ഞു.

ഇന്ന് വൈകിട്ട് 6 മുതൽ 6.45 വരെ ഇഗ്‌നൈറ്റ് ആദ്യ സെഷൻ നടക്കും.നെക്സസ് പവർ സ്ഥാപകരായ നികിത, നിഷിത ബലിയാർസിംഗ്, സെംകോസ്റ്റയിൽ ഇൻസ്റ്റിറ്റിയൂട്ട് അഫിലിയേറ്റ് പാർട്ണർ ഹരിണി ശ്രീനിവാസൻ എന്നിവർ ആദ്യസെഷനിൽ പങ്കെടുക്കും. വെബിനറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് https://tinyurl.com/Techvantage രജിസ്റ്റർ ചെയ്യാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.