പാലക്കാട്: അസാപ്പിന്റെ നേതൃത്വത്തിൽ കെ സ്കിൽസ് സമ്പൂർണ നൈപുണ്യ വികസന പദ്ധതി ജില്ലാ കളക്ടർ മൃൺമയി ജോഷി ഉദ്ഘാടനം ചെയ്തു. അസാപ്പിന്റെ 2022 ആനുവൽ പരിശീലന കലണ്ടർ പ്രകാശനം ചെയ്താണ് ഉദ്ഘാടനം നിർവഹിച്ചത്. കെ സ്കിൽസിന്റെ പ്രാധാന്യത്തെപ്പറ്റിയും ഇപ്പോഴത്തെ തലമുറയ്ക്ക് അതിന്റെ ആവശ്യകത സംബന്ധിച്ചും കളക്ടർ സംസാരിച്ചു. പതിനഞ്ചിലധികം തൊഴിൽ മേഖലകളിലായി നൂറിലധികം കോഴ്സുകളാണ് ഒരേസമയം ലോഞ്ച് ചെയ്യപ്പെടുന്നത്. ഐ.ടി, മീഡിയ, ഹെൽത്ത് കെയർ, ലിംഗ്വിസ്റ്റിക്സ്, ബാങ്കിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ ഹ്രസ്വകാല സ്കിൽ കോഴ്സുകൾ യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ നൽകുമെന്നും കളക്ടർ പറഞ്ഞു. നൂറിലധികം കോഴ്സുകളുടെ സംക്ഷിപ്ത വിവരണവും, ജോലി സാദ്ധ്യതകളും സമയക്രമവും കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |