കോഴിക്കോട്: ബഡ്ജറ്റിൽ സർക്കാർ ജീവനക്കാരെ പാടെ അവഗണിച്ച നിലപാട് വഞ്ചനാപരമെന്ന് എൻ.ജി.ഒ അസോസിയേഷൻ. സംസ്ഥാന ബഡ്ജറ്റിനെതിരെയും ജീവനക്കാരെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾക്കെതിരെയും ജില്ലാ കമ്മിറ്റി കോഴിക്കോട് കളക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ പ്രസിഡന്റ് കെ.പ്രദീപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സിജു കെ.നായർ, കെ.കെ.പ്രമോദ് കുമാർ, ബി.എൻ.ബൈജു, മുരളീധരൻ കന്മന, ടി.അജിത്കുമാർ, രഞ്ജിത് ചേമ്പാല, വി.വിപീഷ്, കെ.പി.അനീഷ് കുമാർ, എലിസബത്ത് ടി. ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ.പി.സുജിത, യു.എസ്.വിഷാൽ, സജീവൻ പൊറ്റക്കാട്, ഇ.വാസുദേവൻ, എ.കെ.അഖിൽ, ടി.നിഷാന്ത് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |