ആലപ്പുഴ: നഗരസഭയുടെ പദ്ധതി രൂപീകരണവും ബഡ്ജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് യുവാക്കളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ച് ആലപ്പുഴ നഗരസഭ . ബഡ്ജറ്റിൽ യുവാക്കൾ പ്രതീക്ഷിക്കുന്നതെന്ത് എന്നറിയാൻ നഗരത്തിലെ കലാലയങ്ങളിലെ യൂണിയൻ ഭാരവാഹികളാണ് ചർച്ചകളിൽ പങ്കെടുത്തത്. ആര്യാട് ബി.എഡ് സെന്ററിലെ കോളേജ് യൂണിയൻ ചെയർമാൻ അരുൺ കുമാർ പി.ആർ ,യു.ഐ.റ്റി. സെന്റർ യുണിയൻ ഭാരവാഹികളായ ജിത്തു കുഞ്ഞുമോൻ, സിനി. എസ്. ഫെർണാണ്ടസ്, മുഹമ്മദ് ജിയാദ്, ഗോകുൽ മേനോൻ എന്നിവർ പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |