മട്ടാഞ്ചേരി: സംസ്ഥാന സബ് ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പ് ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിൽ ആരംഭിച്ചു. അന്തർദേശീയ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് മത്സരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.പി. ആനന്ദ് ലാൽ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ മുൻ ക്രിക്കറ്റ് പരിശീലകൻ റോബിൻ. സി . മേനോൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കേരള സ്പോർട്സ് കൗൺസിൽ അംഗം കെ.എം. ഷാഹുൽ ഹമീദ്, അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. എം. അൻസാരി എന്നിവർ പങ്കെടുത്തു. പെൺകുട്ടികളുടെ വിഭാഗം ഫൈനലിൽ ചൊവ്വാഴ്ച്ച ആതിഥേയരായ എറണാകുളം കോഴിക്കോടിനെ നേരിടും. എറണാകുളം കണ്ണൂരിനെ 4-1 നും, കോഴിക്കോട് പാലക്കാടിനെ 3-2 നും പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. ആൺകുട്ടികളുടെ വിഭാഗം മത്സരങ്ങൾ ചൊവ്വാഴ്ച്ച നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |