SignIn
Kerala Kaumudi Online
Friday, 20 September 2024 4.26 PM IST

കെ റെയിൽ: യു.ഡി.എഫ് ജനകീയ സദസുകൾ നാളെ മുതൽ

Increase Font Size Decrease Font Size Print Page
rr

ആലപ്പുഴ: കെ.റെയിൽ കടന്നു പോകുന്ന നൂറ് വില്ലേജുകളിൽ യു.ഡി.എഫ് ജനകീയ സദസുകൾ സംഘടിപ്പിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂർ മുളക്കുഴ സെഞ്ച്വറി ആശുപത്രി ജംഗ്ഷന് സമീപം നാളെ വൈകിട്ട് 3ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും. യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം.ഹസൻ അദ്ധ്യക്ഷത വഹിക്കും. പരിപാടിയിൽ 3000 പേരെ അണിനിരത്താനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് യു.‌ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ, കൺവീനർ അഡ്വ ബി.രാജശേഖരൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഘടക കക്ഷി നേതാക്കളായ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോൺഗ്രസ് അദ്ധ്യക്ഷൻ പി.ജെ.ജോസഫ്, കൊടിക്കുന്നിൽ സുരേഷ് എം.പി, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ആന്റോ ആന്റണി എം.പി, ഡോ.എം.കെ.മുനീർ, അനൂപ് ജേക്കബ്, മാണി.സി.കാപ്പൻ, സി.പി.ജോൺ, ദേവരാജൻ, രാജൻ ബാബു, ജോൺ ജോൺ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ യു.ഡി.എഫ് നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.