കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ചുള്ള കോഴിക്കോട് ജില്ലാതല ആഘോഷം നാളെ ടാഗോർ സെന്റിനറി ഹാളിൽ നടക്കും. ഇൻഫമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന പരിപാടി വൈകിട്ട് 6ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായിരിക്കും. കോർപ്പറേഷന് മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എ.കെ. രാഘവൻ എം.പി, കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി എന്നിവർ പങ്കെടുക്കും. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികവുമായി ബന്ധപ്പെട്ട് രാജേന്ദ്രൻ എടത്തുംകര പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |