SignIn
Kerala Kaumudi Online
Friday, 20 September 2024 1.17 AM IST

18 സ്ഥാപനങ്ങൾ കൂടി അടപ്പിച്ചു

Increase Font Size Decrease Font Size Print Page
df

കൊച്ചി: നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന വഴിയോര കച്ചവട സ്ഥാപനങ്ങൾ പൊലീസ് അടപ്പിച്ചു. ക്വീൻസ് വാക് വേ, ഷണ്മുഖം റോഡ്, എബ്രഹാം മാടമാക്കൽ റോഡ് എന്നിവിടങ്ങളിലെ 18 കടകളാണ് പൂട്ടിച്ചത്. നഗരത്തിൽ സ്ട്രീറ്റ് വെൻഡേഴ്‌സ് ആക്ട് 2014 നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് രൂപീകരിച്ച പൊലീസ് സ്‌ക്വാഡാണ് പരിശോധന നടത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കോർപറേഷൻ പരിധിയിൽ 137 സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായി അറിയിച്ചിരുന്നു. ഇവരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 22 സ്ഥാപനങ്ങൾ ലൈസൻസ് ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.