യുവനടിമാരിൽ ശ്രദ്ധേയയായ ഗ്രേസ് ആന്റണി ഫോക്സ് വാഗണിന്റെ ചെറു എസ്.യു.വിയായ ടൈ ഗൂൺ സ്വന്തമാക്കി. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാം എന്ന അടിക്കുറിപ്പോടെ പുതിയ വാഹനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്തു. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് ഗ്രേസ് ആന്റണി.
ഫഹദ് ഫാസിലിന്റെ നായികയായി കുമ്പളങ്ങി നൈറ്റ്സിൽ സിമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴാണ് ശ്രദ്ധേയയാകുന്നത്. തമാശ, പ്രതി പൂവൻകോഴി, ഹലാൽ ലൗവ് സ്റ്റോറി , സാജൻ ബേക്കറി സിൻസ് 1962, കനകം കാമിനി കലഹം എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. പത്രോസിന്റെ പടപ്പുകൾ ആണ് ഗ്രേസ് നായികയായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. അപ്പൻ, ചട്ടമ്പി എന്നീ ചിത്രങ്ങൾ റിലീസ് ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കി നിസാം സഷീർ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലും ഗ്രേസ് ആന്റണി അഭിനയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |