പേരിനൊപ്പമുള്ള ധനുഷിനെ നീക്കം ചെയ്ത് ഐശ്വര്യ രജനികാന്ത് .ഐശ്വര്യ ആർ. ധനുഷ് എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ പേര്. അത് ഐശ്വര്യ രജനികാന്ത് എന്നാക്കി മാറ്റിയിരിക്കുകയാണ് സംവിധായിക കൂടിയായ െഎശ്വര്യ.പതിനെട്ടുവർഷം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷം വേർപിരിയാൻ തയ്യാറെടുക്കുന്ന വിവരം ധനുഷും ഐശ്വര്യയുംം ചേർന്നാണ് ആരാധകരെ അറിയിച്ചത്. ധനുഷ് ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണ് ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങി എന്നാണ് ആരാധകർ പറയുന്നത്. ഇരുവരെയും ഒന്നിപ്പിക്കാൻ അനുരഞ്ജന ശ്രമങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും ഇടപെട്ടെങ്കിലും ഫലം കണ്ടില്ല.മക്കൾക്കൊപ്പം രജനികാന്തിന്റെ പോയസ് ഗാർഡനിലെ വീട്ടിലാണ് ഐശ്വര്യയുടെ താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |