ആലപ്പുഴ : സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ദേശീയോഗ്രഥന സമ്മേളനം, സെമിനാർ, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. കോളേജ് വിദ്യാർത്ഥികൾക്കായുള്ള സെമിനാറും ക്വിസ് മത്സരവും ഇന്ന് രാവിലെ 10 മുതൽ ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ദേശീയോദ്ഗ്രഥന സമ്മേളനം നാളെ വൈകുന്നേരം ആറിന് ആലപ്പുഴ ബീച്ചിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിക്കും
ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ലോകസമാധാനത്തിനായി ശരറാന്തൽ തെളിക്കും. തുടർന്ന് ബ്ലൂഡയമണ്ട് ഓർക്കസ്ട്രയും ആലപ്പുഴ സെൻട്രൽ ക്വയറും ബ്യൂഗിൾ ഒഫ് പീസ് എന്ന സംഗീതപരിപാടിയും ഗാനമേളയും അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |