കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ തൊഴിലാളിശ്രേഷ്ഠ പുരസ്കാരങ്ങൾ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം വ്യത്യസ്ത മേഖലകളിലെ 17 തൊഴിലാളികൾക്കാണ് സമ്മാനിച്ചത്. രാജ്യത്ത് ആദ്യമായാണ് മികച്ച തൊഴിലാളികളെ കണ്ടെത്തി ഇത്തരത്തിൽ പുരസ്കാരം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
സുശീലാ ജോസഫ് (ഗാർഹിക തൊഴിലാളി), ഒ.വത്സലകുമാരി (കശുഅണ്ടി മേഖല), കെ.ജി. സുശീല (കയർ), പി.ജി. ജോസ് (നിർമ്മാണം), ദിനിൽ പ്രസാദ് (മത്സ്യബന്ധനം), സൂരജ് സുന്ദരം (കരകൗശലം), പി.എം. നവാസ് (ചുമട്ടുത്തൊഴിലാളി), കെ. വിലാസിനി (ഉത്പാദന, സംസ്കരണ മേഖല), അൻസാർ (മോട്ടോർ തൊഴിലാളി), നിഷ സന്തോഷ് (നഴ്സ്), സുബ്ബലക്ഷ്മി (പ്ലാന്റേഷൻ മേഖല), ഷീന സജീവ് (സെയിൽസ് വുമൺ), കൃഷ്ണൻകുട്ടി (സെക്യൂരിറ്റി), കെ. സുജാത (തയ്യൽ), പാർവതി (ടെക്സ്റ്റൈൽ മിൽ), കെ.ടി. മുരളി (കള്ളുചെത്ത്), കെ.ജി. അനിയൻകുഞ്ഞ് (മരംകയറ്റം) എന്നിവർക്കാണ് പുരസ്കാരം. ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |