SignIn
Kerala Kaumudi Online
Thursday, 19 September 2024 2.43 AM IST

തിരൂരങ്ങാടി ഡി.ഇ.ഒ കെ.ടി.വൃന്ദകുമാരിക്ക് യാത്രഅയപ്പ് നൽകി

Increase Font Size Decrease Font Size Print Page

തിരൂരങ്ങാടി : 31 വർഷത്തെ സേവനത്തിന് വിരാമമിട്ട് തിരൂരങ്ങാടി ഡി.ഇ.ഒ കെ.ടി. വൃന്ദകുമാരി പടിയിറങ്ങുന്നു. 1990ൽ പട്ടിക്കാട് ഗവ.സ്ക്കൂളിൽ ഗണിത ശാസ്ത്രാദ്ധ്യാപികയായി സ‌വീസിൽ കയറിയ വൃന്ദകുമാരി പിന്നീട് പ്രധാനാദ്ധ്യാപികയായി. 2019ൽ നെയ്യാറ്റിൻകര ഡി.ഇ.ഒ ആയി പ്രമോഷൻ ലഭിച്ചു. 2020ൽ തിരൂരങ്ങാടി ഡി.ഇ.ഒ ആയി ചുമതലയേറ്റു. ഓഫീസിന്റെ ശോച്യാവസ്ഥ പരിഹരിക്കാനും പരപ്പനങ്ങാടിയിലേക്ക് ഓഫീസ് മാറ്റാനും കഴിഞ്ഞു. സ്കോളർഷിപ്പ് ലഭിക്കുന്ന കുട്ടികളുടെ എണ്ണം കൂട്ടുന്നതിനായി എല്ലാ സ്ക്കൂളിലും ഒരു അദ്ധ്യാപകനെ ചുമതലപ്പെടുത്തി പ്രത്യേക പരിശീലനം നൽകിയത് വൻവിജയമായി. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും വിരമിച്ച ശങ്കരനാണ് ഭർത്താവ്. മക്കൾ: ഡോ. അഖിൽശങ്കർ,​ വിദ്യാർത്ഥിയായ അർജുൻ ശങ്കർ. യാത്രയയപ്പ് ചടങ്ങിൽ കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉപഹാരം സമർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.