മൂവാറ്റുപുഴ: അറബിക് കാലിഗ്രാഫി വിഭാഗത്തിൽ ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടി മുഹമ്മദ് ഹിസാം.
മൂവാറ്റുപുഴ മുടവൂർ മൂലയിൽ മുജീബ് -ഹസീന ദമ്പതികളുടെ മകനാണ്. അറബിക് കാലിഗ്രാഫിയിൽ അറബിക്, ഇംഗ്ലീഷ് തുടങ്ങി മറ്റ് ഭാഷകളും അക്ഷരങ്ങളും ഖുർആൻ ആയത്തുകളും പേരുകളും മറ്റ് ലിപികളിൽ ഉള്ള എഴുത്തുകളും എല്ലാം തന്നെ നല്ല രീതിയിൽ ഡിസൈൻ ചെയ്ത് ചെറുപ്രായത്തിൽ തന്നെ കഴിവ് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. പ്രവാസിയായ പിതാവിനൊപ്പം സൗദിയിൽ താമസിക്കുന്ന മുഹമ്മദ് ഹിസാം റിയാദ് ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. നാല് വർഷമായി അറബിക് കാലിഗ്രാഫി ചെയ്യുന്നുണ്ട് മുഹമ്മദ് ഹിസാം. കൂടാതെ പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, അക്രിലിക് പെയിന്റിംഗും ചെയ്യുന്നുണ്ട്. റിയാദ് ഇന്ത്യൻ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന മിൻഹ മുജീബ് സഹോദരിയാണ്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |