ചിറ്റൂർ: ഗവണ്മെന്റ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോമേഴ്സ് വിഭാഗം ഇന്റർ കോളേജ് ബിസിനസ് ക്വിസ് സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. വി.കെ.അനുരാധ ഉദ്ഘാടനം നിർവഹിച്ചു.
തൃശൂർ സെന്റ് തോമസ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. പി.സി.മെസ്റ്റിനാണ് ക്വിസ് നയിച്ചത്. പാലക്കാട്, തൃശൂർ, എറണാകുളം, തുടങ്ങിയ ജില്ലകളിൽ നിന്നായി ഇരുപത്തിനാല് ടീമുകളാണ് ക്വിസ് മത്സരത്തിൽ പങ്കെടുത്തത്.
മത്സരത്തിൽ എൻ.എസ്.എസ് കോളേജ് നെന്മാറയിലെ ആർ.സിബുഷ്ണു, ആർ. രാഹുൽ എന്നിവർക്ക് ഒന്നാം സ്ഥാനവും ജി.വിഷ്ണുനാഥ്, ടി.ഐ.ഷാജിത എന്നിവർക്ക് രണ്ടാം സ്ഥാനവും, കൊഴിഞ്ഞാമ്പാറ ഭാരത് മാതാ കോളേജിലെ യു.ദയാൾ ശർമ, വി.എൽ.വിഷ്ണു എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികൾക്കുള്ള സമ്മാനദാനം കോളേജ് പ്രിൻസിപ്പൽ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |