ആലപ്പുഴ: സംസ്ഥാന കയർത്തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് ഈ വർഷം 1.05 കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തതായി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ അറിയിച്ചു. 2022 ജനുവരി വരെ നൽകിയ അപേക്ഷകളിലാണ് ധനസഹായം ലഭ്യമാക്കിയത്. കയർ തൊഴിലാളി ക്ഷേമനിധിയിലേക്കുളള 2020-21ലെ ഗ്രാന്റായി 2.02 കോടി രൂപയും എല്ലാ പെൻഷൻകാർക്കും ഫെബ്രുവരി വരെയുളള പെൻഷൻ നൽകുന്നതിനുളള ഗ്രാന്റ് ഇനത്തിൽ 123.59 കോടി രൂപയും സർക്കാർ അനുവദിച്ചു. സംസ്ഥാന സർക്കാർ ഗ്രാന്റുകൾ കൃത്യമായും സമയബന്ധിതമായും നൽകിയതാണ് കുടിശികയില്ലാതെ തൊഴിലാളികൾക്ക് ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് സഹായകമായതെന്ന് ചെയർമാൻ പറഞ്ഞു. ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് തുക ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |