പാലാ . പ്രമേഹം ഒട്ടുമില്ല, പ്രഷറും നോർമൽ. മാണി സി കാപ്പൻ എം എൽ എ കൂൾ. പാലാ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കൊഴുവനാലിൽ സംഘടിപ്പിച്ച ആദ്യ എക്സിക്യൂട്ടീവ് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതാണ് കാപ്പൻ. ലാബ് ഇൻ ചാർജ് അന്നമ്മ ഷിബു രക്തമെടുക്കാൻ സിറിഞ്ചുമായി എത്തിയതേ എം എൽ എ പറഞ്ഞു. വെറുതെ നോക്കാമെന്നേയുള്ളൂ. ആൾ റൈറ്റാണ് ഞാൻ. കേട്ടു നിന്നവരുടെ പൊട്ടിച്ചിരിക്കിടെ എം എൽ എയുടെ രക്തം പരിശോധനയ്ക്കെടുത്തു.
കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് അദ്ധ്യക്ഷത വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ബാബു കെ ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെസ്സി ജോർജ്, ഗ്രാമപഞ്ചായത്ത് മെമ്പർ പി സി ജോസഫ്, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡന്റ് മാത്തുക്കുട്ടി മണിയങ്ങാട്ടുപാറയിൽ, കെഴുവംകുളം പബ്ലിക് ലൈബ്രറി പ്രസിഡന്റ് പി ജി ജഗന്നിവാസ് പിടിക്കാപ്പറമ്പിൽ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |