കോഴിക്കോട് : കാപ്പാട് നടന്ന എസ്.എഫ്.ഐ ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലയിൽ സർക്കാർ ഫൈൻ ആർട്സ് കോളേജ് അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.വി അനുരാഗിനെ
ജില്ല സെക്രട്ടറിയായും പി.താജുദ്ദീനെ പ്രസിഡന്റായും തിരഞ്ഞെടുത്തു. മുഹമ്മദ് സാദിഖ്, ഫിഡൽ റോയസ്, കെ. മിഥുൻ (ജോയിന്റ് സെക്രട്ടറിമാർ). ടി.കെ.അഖിൽ, ജാൻവി കെ.സത്യൻ, ജോസഫ് വി. സോജൻ (വൈസ് പ്രസിഡന്റുമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. 57അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പൊതു ചർച്ചയ്ക്ക് ജില്ല സെക്രട്ടറി ടി.അതുൽ, സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻദേവ് എം.എൽ.എ എന്നിവർ മറുപടി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആദർശ് എം.സജി, കെ.പി.ഐശ്വര്യ, എ.പി.അൻവീർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |