SignIn
Kerala Kaumudi Online
Thursday, 19 September 2024 1.31 PM IST

വനിതാ സെൽഫ് ഡിഫൻസ് ഗ്രൂപ്പ്.

Increase Font Size Decrease Font Size Print Page
women

വൈക്കം . സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അക്രമങ്ങളെ പ്രതിരോധിക്കുന്നതിനും മനോധൈര്യം കൈവരിക്കുന്നതിനും ജനമൈത്രി പൊലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തിൽ വനിതാ സെൽഫ് ഡിഫൻസ് ഗ്രൂപ്പ് രൂപീകരിക്കും. ആദ്യഘട്ടം വൈക്കം നഗരസഭയുടെ സഹായത്തോടെ 26 വാർഡുകളിൽ നിന്നായി തിരഞ്ഞെടുത്തിട്ടുള്ള 80 വനിതകൾക്ക് പൊലീസ് പരിശീലനം നൽകും. പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തിൽ ഓരോ വാർഡിൽ നിന്നും സന്നദ്ധരായിട്ടുള്ള വനിതകളെ ചേർത്ത് ഡിഫൻസ് ഗ്രൂപ്പ് വിപുലീകരിക്കും. പരിശീലനം 9ന് ആരംഭിക്കുമെന്ന് വൈക്കം എസ്എച്ച്ഒ കെ ജി കൃഷ്ണൻ പോറ്റി, ജനമൈത്രി സമിതി കോ-ഓർഡിനേറ്റർ പിഎം.സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.