കുളത്തൂർ:ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ എട്ടാം ദിവസമായ ഇന്ന് രാവിലെ 4.10ന് മഹാഗണപതിഹവനം,5.30ന് അഭിഷേകം,മലർ നൈവേദ്യം,6ന് ഗുരുപൂജ,6.15 ന് പ്രഭാതപൂജ,8ന് പന്തീരടിപൂജ,10.30ന് മദ്ധ്യാഹ്നപൂജ,11.30ന് ഗുരുപൂജ,12.30ന് അന്നദാനം,വൈകിട്ട് 5.30ന് കാഴ്ചശ്രീബലി,തുടർന്ന് കുശമുട്ടത്തമ്മ നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 7.15ന് കെ.എസ്.ശിവരാജൻ അവതരിപ്പിക്കുന്ന പ്രഭാഷണം. വിഷയം - ഗുരുധർമ്മം നിത്യജീവിതത്തിൽ, 8.30 മുതൽ ലഘുഭക്ഷണം,രാത്രി 9.30 മുതൽ കാഥികൻ വെൺമണി രാജു അവതരിപ്പിക്കുന്ന കഥാപ്രസംഗം - ഗുരുദേവൻ തന്ന വരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |