മുക്കം: തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ആന്റോ മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക സഫിയ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. കെ.പിസൂഫിയാൻ, കൊടിയത്തൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു , പഞ്ചായത്തംഗം സിജി കുറ്റിക്കൊമ്പിൽ ,പി.ടി.എ പ്രസിഡന്റ് ജോർജ് കേവള്ളി, എം.പി.ടി.എ പ്രസിഡന്റ് മഞ്ജു വിനോദ്, പാരീഷ് ട്രസ്റ്റി വിനോദ് ,സ്റ്റാഫ് കൗൺസിൽ സെക്രട്ടറി വിപിൻ തോമസ് എന്നിവർ പ്രസംഗിച്ചു. വോളിബോൾ, ഫുട്ബോൾ , യോഗ, അത് ലറ്റിക്ക് എന്നിവയ്ക്ക് പുറമേ, സ്പോക്കൺ ഇംഗ്ലീഷ് , ബേസിക് കമ്പ്യൂട്ടർ കോച്ചിംഗ് എന്നിവയും പരിശീലിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |