SignIn
Kerala Kaumudi Online
Thursday, 19 September 2024 6.08 PM IST

കുട്ടികൾക്ക് പഠിക്കാം, കാലാവസ്ഥാ വ്യതിയാനം

Increase Font Size Decrease Font Size Print Page
weather
വെതർ സ്റ്റേഷനുകൾ

സ്‌കൂളുകളിൽ വെതർ സ്റ്റേഷനുകൾ വരുന്നു

കോഴിക്കോട്: സമഗ്രശിക്ഷാ കേരള സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 18 സ്‌കൂളുകളിൽ വെതർ സ്റ്റേഷനുകൾ സ്ഥാപിക്കും. ജിയോഗ്രഫി ഓപ്ഷൻ വിഷയമുള്ള സർക്കാർ സ്‌കൂളുകളിലാണ് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. മഴയുടെ അളവ്, കാറ്റിന്റെ വേഗം, അന്തരീക്ഷമർദ്ദം എന്നിവ നിരീക്ഷിച്ച് കുട്ടികൾ പ്രത്യേക ചാർട്ടിൽ രേഖപ്പെടുത്തും. രാജ്യത്ത് ആദ്യമായാണ് സ്‌കൂളുകളിൽ വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതെന്ന് എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കീം പറഞ്ഞു.

പ്രളയം ഉൾപ്പെടെ പ്രകൃതിദുരന്തങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തലമുറയെ കാലാവസ്ഥാമാറ്റം അറിയാനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും പരിശീലിപ്പിക്കുന്നത്. റെയ്ൻഗേജ്, വിൻഡ്വേവ്, തെർമോമീറ്റർ, മോണിറ്റർ, വെതർ ഡാറ്റാബാങ്ക് തുടങ്ങി 13 ഉപകരണങ്ങളാണ് ഓരോ സ്റ്റേഷനിലും ഉണ്ടാവുക. ഇതിനായി ഒരോ സ്‌കൂളിനും 48,225 രൂപ വീതം അനുവദിച്ചു.

സ്‌കൂൾ വെതർ സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന ഡാറ്റ വിദ്യാർത്ഥികൾ പ്രത്യേക ചാർട്ടിൽ രേഖപ്പെടുത്തും. പ്രാഥമിക ഡാറ്റ സ്‌കൂൾ വിക്കിയിലും വിശദഡാറ്റ എസ്.എസ്.കെയുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും, കാലാവസ്ഥയിൽ വരാവുന്ന മാറ്റം നിർണയിച്ച് ജനങ്ങൾക്ക് വിവരം കൈമാറാനും ഇതിലൂടെ സാധിക്കും. കാലാവസ്ഥാ നിരീക്ഷണവും പഠനവും കൂടുതൽ വികേന്ദ്രീകൃതമാവും. പദ്ധതിയുടെ ഭാഗമായി ജ്യോഗ്രഫി അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. അവരാകും വിദ്യാർത്ഥികളെ വെതർസ്റ്റേഷൻ പ്രവർത്തനത്തിന് പ്രാപ്തമാക്കുക.

വെതർ സ്റ്റേഷനുകളൊരുക്കുന്ന സ്കൂളുകൾ

ജി.എച്ച്.എസ്.എസ്.ചാലപ്പുറം, ജി. എച്ച്. എസ് എസ് കൊടുവള്ളി, ജി.എച്ച്.എസ്.എസ്. കൊയിലാണ്ടി, ജി.വി.എച്ച്.എസ്.എസ്. അത്തോളി, ജി.എം.എച്ച്.എസ്.എസ്. കോഴിക്കോട്, ജി.എച്ച്.എസ്.എസ്. കുണ്ടുപ്പറമ്പ, ജി.എച്ച്.എസ്.എസ്. കുറ്റ്യാടി, ജി.വി.എച്ച്.എസ്.എസ്. മടപ്പളളി, ജി.ജി.എച്ച്.എസ്.എസ്. മടപ്പളളി, ജെ.എൻ.എം.എച്ച്.എസ്.എസ്. പുതുപ്പണം, ജി.എച്ച്.എസ്.എസ്. മാവൂർ, ജി.എച്ച്.എസ്.എസ്. കുറ്റിക്കാട്ടൂർ, ജി.എച്ച്.എസ്.എസ്. മേപ്പയ്യൂർ, ജി.എച്ച്.എസ്.എസ്. കായണ്ണ, ജി.എച്ച്.എസ്.എസ്. വെളളിയോട്, ജി.എച്ച്.എസ്.എസ്. വളയം, ജി.എച്ച്.എസ്.എസ്. പറമ്പിൽ, ജി.എച്ച്.എസ്.എസ്. നടുവണ്ണൂർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.