SignIn
Kerala Kaumudi Online
Friday, 20 September 2024 5.06 PM IST

വർക്ക് ഷോപ്പിൽ നിന്ന് ഗിയർ ബോക്സ് മോഷ്ടി​ച്ച രണ്ട് പേർ പി​ടി​യി​ൽ

Increase Font Size Decrease Font Size Print Page
ph

കായംകുളം: കായംകുളത്ത് വർക്ക് ഷോപ്പിൽ നിന്ന് വാഹനങ്ങളുടെ ഗിയർ ബോക്സും മറ്റ് പാർട്സുകളും മോഷ്ടി​ച്ച രണ്ടുപേരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം ചിറയിൻകീഴ് ആലംകോട് വില്ലേജിൽ കുന്നിൽ വീട്ടിൽ അഖിൽ (31), ആറ്റിങ്ങൽ അക്കര വിള വീട്ടിൽ വിഷ്ണു (29) എന്നിവരാണ് അറസ്റ്റിലായത്.

കായംകുളം എം.എസ്.എം കോളേജിന് വടക്ക് ഭാഗത്ത് ഇഞ്ചയ്ക്കൽ ജംഗ്ഷനിലെ ഷിജു ഓട്ടോമൊബൈൽ വർക്ക് ഷോപ്പിൽ കഴിഞ്ഞ 3 ന് രാത്രിയി​ലായിരുന്നു മോഷണം.ഒന്നര ലക്ഷം രൂപയോളം വില വരുന്നഗിയർ ബോക്സും പാർട്സുകളുമാണ് കവർച്ച നടത്തിയത്.

സിഫ്റ്റ് കാറിലെത്തിയ പ്രതികൾ വർക്ക് ഷോപ്പിൽ മോഷണം നടത്തിയ ശേഷം കാറിന്റെ രജിസ്റ്റർ നമ്പർ തുണി കൊണ്ട് മറച്ചാണ് മോഷണ മുതൽ കടത്തിയത്. നിരവധി സി.സി ടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ജയ്ദേവിന്റെ മേൽനോട്ടത്തിൽ കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി, സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ഗിരീഷ്, പൊലീസുകാരായ ഷാജഹാൻ, ദീപക്, വിഷ്ണു എസ്.നായർ, അനീഷ്, ഗിരീഷ്, മണിക്കുട്ടൻ, ഇയാസ് , നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.