SignIn
Kerala Kaumudi Online
Thursday, 19 September 2024 5.33 PM IST

പ്രതിഷേധ ധർണ നടത്തി

Increase Font Size Decrease Font Size Print Page
darna

പാലക്കാട്: അഖില കേരള എഴുത്തച്ഛൻ സമാജം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. ഒ.ബി.എച്ച് വിഭാഗങ്ങളുടെ കൂടെ പരിവർത്തിത കൃസ്ത്യൻ നാടാർ സമുദായത്തെ ഉൾപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം പുന:പരിശോധിക്കണം, ഒ.ബി.എച്ച് വിഭാഗങ്ങളോടുള്ള അവഗണന അവസാനിപ്പിക്കുക, ഒ.ബി.എച്ച് വിഭാഗങ്ങൾക്ക് 10ശതമാനം സംവരണം പുന:സ്ഥാപിക്കുക, വരുമാന പരിധിയില്ലാതെ ഒ.ഇ.സി വിദ്യാഭ്യാസ അനൂകൂല്യം അനുവദിക്കുക, സമുദായത്തിന് അർഹതപ്പെട്ട എയ്ഡഡ് കോളേജ് അനുവദിക്കുക, മലയാള ഭാഷാ പിതാവിന് കേരത്തിൽ സ്മാരകങ്ങൾ പണിയുക എന്നീ ആവശ്യങ്ങൾ എത്രയും പെട്ടന്ന് നടപ്പിലാക്കുന്നതിന് നടപടികൾ ഉണ്ടാവണമെന്ന് ധർണ ആവശ്യപ്പെട്ടു. യോഗത്തിൽ പാലക്കാട് ജില്ലാ സെക്രട്ടറി വി.ശശീന്ദ്രൻ ഏറാട്ട്, ജില്ലാ പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ കുത്തനൂർ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ.സുരേഷ് ധർണ ഉദ്ഘാടനവും ചെയ്തു. തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പി.ചിന്നൻ എഴുത്തച്ഛൻ പുതശ്ശേരി, കെ.എൻ.വാസദേവൻ, ആർ.തങ്കപ്പൻ, എം.സി.ഗോപലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, DARNA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.