SignIn
Kerala Kaumudi Online
Friday, 20 September 2024 1.07 AM IST

ഇങ്ങനെയും ഒരു റോഡ്: വെയിലായാൽ മണൽ മഴപെയ്താൽ ചെളി

Increase Font Size Decrease Font Size Print Page
1

കടമ്പനാട് : മഴക്കാലത്തും വേനൽക്കാലത്തും യാത്ര ദുരിതമാണ് നസ്രേത്ത് ജംഗ്ഷൻ ഒറ്റ തെങ്ങ് റോഡിൽ. കടമ്പനാട് പഞ്ചായത്തിലെ 14ാം വാർഡിലാണ് റോഡ്. വിശാലമായ പാടത്തിനു നടുവിലൂടെ ചെളികോരി കുത്തിയുണ്ടാക്കിയ റോഡാണിത്. മഴയായാൽ ചെളി നിറഞ്ഞു കിടക്കും. വേനലായാൽ പൂഴിമണൽ നിറഞ്ഞുകിടക്കും. മഴക്കാലത്ത് വാഹനങ്ങൾ ചെളിയിൽ പുതയും. വേനൽക്കാലത്ത് മണലിൽ പുതയും. കൊല്ലം ജില്ലലെ പോരുവഴി പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന റോഡായതിനാലാണ് അധികൃതർ അവഗണിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ ഒരു ഭാഗം പോരുവഴി പഞ്ചായത്ത് ഏഴാം വാർഡിലാണ്. കടമ്പനാട് പഞ്ചായത്തിന്റെ ആസ്തിവികസന രജിസ്റ്ററിലാണ് റോഡ് ഉൾപ്പെടിട്ടുള്ളത്. അതിനാൽ കടമ്പനാട് പഞ്ചായത്തിന് റോഡിന്റെ അറ്റകുറ്റപ്പണി നടത്താം. പക്ഷേ പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. . മലനട ദുര്യോധന ക്ഷേത്രം , കടമ്പനാട് ഭഗവതി ധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് എത്താനുള്ള എളുപ്പ മാർഗമാണ് ഈ റോഡ്. റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.
-----------------

പഞ്ചായത്തംഗമായി ചുമതല ഏറ്റെടുത്തപ്പോൾ തന്നെ ഈ റോഡിന്റെ ദുരവസ്ഥ മനസിലാക്കി 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പഞ്ചായത്തിന് നൽകി. പക്ഷേ പഞ്ചായത്ത് ഭരണസമിതി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

ജോസ് തോമസ് .

കടമ്പനാട് പഞ്ചായത്ത് 14-ാം വാർഡ് മെമ്പർ.

------------------------

നിലവിൽ കടമ്പനാട് പഞ്ചായത്തിലാണ് റോഡ്. അതിനാൽ പോരുവഴി പഞ്ചായത്തിന് ഒന്നും ചെയ്യാൻ കഴിയില്ല

ശ്രീതാ സുനിൽ

പോരുവഴി പഞ്ചായത്ത് 7-ാം വാർഡ് മെമ്പർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.