കൊച്ചി: ഹൈബി ഈഡൻ എം.പി എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ പഞ്ചായത്തുകൾക്കും വൃദ്ധസദനങ്ങൾക്കുമായി 60 ലക്ഷം രൂപയുടെ 120 ഓക്സിജൻ കോൺസൺട്രേറ്ററുകൾ വിതരണം ചെയ്തു. കോൺഫെഡറേഷൻ ഒഫ് ഇൻഡ്യൻ ഇൻസ്ട്രി ഫൗണ്ടേഷനാണ് സ്പോൺസർ ചെയ്തത്. സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കൊവിഡാനന്തര രോഗങ്ങളെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന മുതിർന്ന പൗരൻമാർക്കാണ് പദ്ധതി. പഞ്ചായത്തുകൾക്ക് നൽകിയ കോൺസൺട്രേറ്ററുകൾ പാലിയേറ്റീവ് കെയറുകൾക്കോ പഞ്ചായത്തിന് നേരിട്ടോ ഉപയോഗപ്പെടുത്താം. കൗൺസിലർ മനു ജേക്കബ് അദ്ധ്യക്ഷനായി. സി.ഐ.ഐ ഡെപ്യൂട്ടി ഡയറക്ടർ സജി മാത്യു മുഖ്യാതിഥിയായി. ഡോ.എം.ഐ ജുനൈദ് റഹ്മാൻ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |