കൊച്ചി: ഭൂമി തരംമാറ്റൽ അപേക്ഷകളിൽ അതിവേഗം തീർപ്പുണ്ടാക്കുന്നതിന് റവന്യൂ വകുപ്പിൽ താത്കാലിക ക്ലർക്കുമാരുടെ നിയമനത്തിനായുള്ള സർട്ടിഫിക്കറ്റ് പരിശോധന പുരോഗമിക്കുന്നു. 252 ഉദ്യോഗാർത്ഥികളുടെ പരിശോധന പൂർത്തിയായിട്ടുണ്ട്. 13, 16, 18 തീയതികളിൽ ഹാജരാകാൻ സാധിക്കാത്തവർക്ക് 19ന് രാവിലെ 11 മുതൽ 4 വരെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി സമയം അനുവദിച്ചിട്ടുണ്ട്. വിവിധ റവന്യൂ ഓഫീസുകളിൽ നിയമനത്തിനായി എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ 456 പേരുടെ ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 9നാണ് എഴുത്തുപരീക്ഷ നടത്തിയത്. 1,794 പേർ പരീക്ഷ എഴുതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |