SignIn
Kerala Kaumudi Online
Thursday, 19 September 2024 9.55 PM IST

സമൂഹ ചിത്രരചന

Increase Font Size Decrease Font Size Print Page
chithram

തൃശൂർ : 'എന്റെ കേരളം' പ്രദർശന വിപണന മേളയോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനടയിൽ കുട്ടികളുടെ സമൂഹ ചിത്രരചന നടന്നു. കളക്ടർ ഹരിത വി.കുമാർ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. പിന്നീട് ചിത്രകാരൻ കളക്ടറുടെ ചിത്രം കാൻവാസിൽ പകർത്തി. സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ 18 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും എൽ.പി, യു.പി, ഹൈസ്‌കൂൾ, എച്ച്.എസ് വിഭാഗങ്ങളിലായി നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവരാണ് തെക്കേ ഗോപുരനടയ്ക്ക് സമീപം തയ്യാറാക്കിയ വലിയ കാൻവാസിൽ ചിത്രം വരച്ചത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി.അബ്ദുൾ കരീം അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരൻ ഏങ്ങണ്ടിയൂർ കാർത്തികേയൻ മുഖ്യാതിഥിയായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, DRAW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.