വെമ്പായം: മതന്യൂനപക്ഷങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ കൂടെയുണ്ടാകുമെന്നും മന്ത്രി ജി.ആർ. അനിൽ. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ വെമ്പായം മേഖലാ കമ്മിറ്റി കന്യാകുളങ്ങര മദ്രസ ഹാളിൽ സംഘടിപ്പിച്ച റംസാൻ മജ്ലിസ് 2022 എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജെ.എം. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.
അടൂർ പ്രകാശ് എം.പി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി, വർക്കിംഗ് ചെയർമാൻ അഡ്വ. ജഹാംഗീർ, പ്രസിഡന്റ് അഡ്വ. പാച്ചൽ നജ്മുദ്ദീൻ, അഡ്വ. ശിഹാബുദ്ദീൻ കാര്യത്ത്, നൗഷാദ് കായ്പാടി, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.വി. ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി അഷ്റഫ് വൈദ്യർ സ്വാഗതവും എം.എ ഹമീദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |