ആലപ്പുഴ: വിദ്യാർത്ഥികൾക്ക് രണ്ടു കോഴ്സുകൾ അംഗീകൃതമായി തന്നെ പഠിക്കുവാനും സർട്ടിഫിക്കറ്റ് നേടാനും കഴിയുന്ന യു.ജി.സി തീരുമാനത്തെ സൗഹൃദ സാമൂഹ്യ സേവന സന്നദ്ധ സമിതി എക്സിക്യൂട്ടീവ് യോഗം സ്വാഗതം ചെയ്തു. കുട്ടികളുടെ വിജ്ഞാന വേദി വികസസിപ്പിക്കാൻ കഴിയുന്ന തീരുമാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പി.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ആർ.പ്രദീപ് സംഘടനാ റിപ്പോർട്ടും സെക്രട്ടജി ബി.നസീർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രൊഫ. രാമനാഥ്, പ്രൊഫ. എസ്.വിജയൻനായർ, ഡോ. പി.ഡി.കോശി, ഡി.പി.മധു, നസീർ പുന്നയ്ക്കൽ, പി.വിജയലക്ഷ്മി, പി.കെ.ശ്യാമള, എസ്.എം.ഷരീഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |