SignIn
Kerala Kaumudi Online
Thursday, 19 September 2024 1.29 AM IST

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സമ്മേളനം

Increase Font Size Decrease Font Size Print Page
meeting

കടമ്പഴിപ്പുറം: കേരളത്തിൽ നിലവിലുള്ള ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്നും തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നും ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ശ്രീകൃഷ്ണപുരം ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. പുലാപ്പറ്റയിൽ ചേർന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് എ.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ശ്രീകുമാർ, ഡിവിഷൻ സെക്രട്ടറി കെ.എസ്.മധു, ജില്ലാ കമ്മറ്റി അംഗം എൻ.ഹരിദാസ്, ഡിവിഷൻ ഭാരവാഹികളായ എം.മോഹനൻ,പി.കെ.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി.സിദ്ദിഖ് (പ്രസിഡന്റ്), എ.ബാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്), കെ.എസ്.മധു (സെക്രട്ടറി), ടി.ഫൈസൽ (ജോയിന്റ് സെക്രട്ടറി), പി.ഉണ്ണികൃഷ്ണൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, MEETING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.