കണ്ണൂർ: കെ. എസ്. ആർ.ടി.സി കണ്ണൂർ ഡിപ്പോയുടെ അഭിമാനമായ കണ്ണൂർ- തിരുവനന്തപുരം ഡീലക്സ് എക്സ് പ്രസ് ഓട്ടം നിർത്തുന്നു. റിസർവേഷൻ നിറുത്തിവെക്കണമെന്നു ഡി.ടി.ഒവിന് എം.ഡി നിർദേശം നൽകിയിട്ടുണ്ട്. പ്രതിദിനം അരലക്ഷത്തിലേറെ വരുമാനവുമുള്ള അഭിമാന ബസാണ് ഇതോടെ ഓട്ടം അവസാനിപ്പിക്കുന്നത്.
ഇതിന് പകരമുള്ള സ്വിഫ്റ്റ് വൈകിട്ട് 5.45ന് തിരുവനന്തപുരത്തേക്ക് തിരിക്കും. പിറ്റേന്ന് രാവിലെ ആറിന് തിരുവനന്തപുരത്തെത്തും. അവിടെനിന്ന് വൈകീട്ട് 6.30നാണ് പുറപ്പെടുന്നത്. ഡീലക്സിന്റെ സമയത്ത് വൈകിട്ട് 5.30ന് സ്വിഫ്റ്റ് സർവിസ് നടത്തുമെന്നായിരുന്നു ഉത്തരവ്. എന്നാൽ, കഴിഞ്ഞ ദിവസം കണ്ണൂർ ഡീലക്സിന് പുറകിലായി 5.45ന് പോകാനാണ് നിർദേശം ലഭിച്ചതെന്ന് സ്വിഫ്റ്റ് ജീവനക്കാർ പറയുന്നു. എന്നാൽ രണ്ട് ദിവസം സർവ്വിസ് നടത്തിയ ശേഷം നിർത്തലാക്കുകയായിരുന്നു.1967 ലാണ് കണ്ണൂർ ഡീലക്സ് ബസ് സർവീസ് തുടങ്ങിയത്. അന്ന് 28 സീറ്റുള്ള ബെൻസായിരുന്നു സർവീസ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |