പെരിന്തൽമണ്ണ: ബി.ആർ.സിയുടെ നേതൃത്വത്തിൽ വെട്ടത്തൂർ ക്ലസ്റ്ററിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി ആരംഭിക്കുന്ന ടാലന്റ് ലാബ് മണ്ണാർമല വിദ്യാപോഷിണി ഗ്രന്ഥാലയത്തിൽ ആരംഭിച്ചു. ജില്ലാ കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്റർ കെ. ജാഫർ ഉദ്ഘാടനം ചെയ്തു.
എ.യു.പി സ്കൂൾ പച്ചീരിയിലെ പ്രധാനാദ്ധ്യാപിക ലീന അദ്ധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ബി.ആർ.സി പ്രതിനിധി കെ. അബ്ദുൽ കരീം വിഷയാവതരണം നടത്തി. വിദ്യാപോഷിണി ഗ്രന്ഥാലയം ഭാരവാഹികളായ ഹൈദർ അലി, സുധാകരൻ, അനിൽകുമാർ, ഉമ്മർ , ജയപ്രഭ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ജിജു, ബി.ആർ.സി ക്ലസ്റ്റർ കോ ഓർഡിനേറ്റർ സലീന അച്ചിപ്ര തുടങ്ങിയവർ സംസാരിച്ചു. കലാകായിക വിഷയങ്ങളിലെ സർഗവാസന പരിപോഷിപ്പിക്കുന്നതിനും കൊവിഡ് സമയത്ത് കുട്ടികളുടെ കലാകായിക വിഷയങ്ങളിലുള്ള വിടവ് നികത്തി കരുത്തേകുക എന്ന ലക്ഷ്യത്തോടുകൂടിയുമാണ് അവധിക്കാലത്ത് ടാലന്റ് ലാബ് പ്രവർത്തിക്കുക. ആഴ്ചയിൽ ആറ് ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെയാണ് ലാബ് പ്രവർത്തിക്കുക. പെരിന്തൽമണ്ണ ബി.ആർ.സിയിലെ ഏഴ് സെന്ററുകളിൽ അവധിക്കാലത്ത് ബി.ആർ.സി സ്പെഷലിസ്റ്റ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ചിത്രരചന, സംഗീതം, കായികം, വർക്ക് എഡ്യുക്കേഷൻ, ക്രാഫ്റ്റ് എന്നിവയിൽ പരിശീലനം നൽകുമെന്ന് പെരിന്തൽമണ്ണ ബി.പി.സി വി.എൻ. ജയൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |