വടക്കാഞ്ചേരി: വിദ്യ എൻജിനീയറിംഗ് കോളേജ് ടെക്നിക്കൽ ഫെസ്റ്റ് വൈവിധിന് ആവേശോജ്വല തുടക്കം. മെക്കാനിക്കൽ വിഭാഗം ഒരുക്കിയ ആഡംബര വിന്റേജ് കാറുകളുടെ പ്രദർശനത്തിൽ കോണ്ടസ, ഹിന്ദുസ്ഥാൻ, ബി.എം.ഡബ്ല്യു കമ്പനികളുടെ വിവിധ സീരീസിലുള്ള വാഹനങ്ങൾ അണിനിരന്നു.
സംസ്ഥാനത്തെ ആദ്യത്തെ ഇലക്ട്രിക്കൽ വാഹനങ്ങളുടെ പ്രദർശനം സംഘടിപ്പിച്ച് ഇലക്ട്രിക്കൽ വിഭാഗം ശ്രദ്ധ നേടി. ടാറ്റ, എം.ജി, ഒഡീസി, മഹീന്ദ്ര തുടങ്ങിയ ബ്രാൻഡുകൾ പ്രദർശനത്തിലുണ്ടായി. ഇലക്ട്രാണിക്സ് വിഭാഗം ഒരുക്കിയ റോബോട്ടിക്സ് ഹാക്കത്തണിൽ വിവിധ കോളേജ് ടീമുകൾ പങ്കെടുത്തു.
കമ്പ്യൂട്ടർ സയൻസ് വിഭാഗം ഒരുക്കിയ കാറുകളുടെ ശബ്ദം വിശകലനം ചെയ്തുള്ള മത്സരത്തിൽ തൃശൂർ, മലപ്പുറം ജില്ലകളിലെ കാറുകൾ മത്സരത്തിനെത്തി. സ്കൂൾ വിദ്യാർത്ഥികളുടെ പ്രദർശനം നവീനപ്രമേയം കൊണ്ട് ശ്രദ്ധ നേടി. വി കെയർ, ഐ.ഇ.ഡി.സി ക്ലബുകളും ഒരുക്കിയ പ്രദർശനങ്ങളും കോളേജ് ബോഷ് ലാബ് നടത്തിയ സൗജന്യ വാഹന പരിശോധന എന്നിവയും മേളയെ വ്യത്യസ്ഥമാക്കി.
സമാപന ദിവസമായ നാളെ അഗ്നിചക്രയിൽ സൂപ്പർ ബൈക്കുകൾ പ്രദർശനത്തിനെത്തും. പി.ടി.എ പ്രസിഡന്റ് നിഷ വത്സൻ, പ്രിൻസിപ്പൽ ഡോ. സി.ബി. സജി, ടെക്നിക്കൽ ഫെസ്റ്റ് പ്രോഗ്രാം കൺവീനർമാരായ ഹണിമോൾ പി.കെ, വിഷ്ണു ഷാജി എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |