കൊച്ചി: പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ.ആർ രതീശനെ ആദരിക്കാൻ മൂന്നു ദിവസങ്ങളായി നടന്ന 'അരങ്ങിൽ അരനൂറ്റാണ്ട്' നാടക കലാകാരമാരുടെ സ്നേഹസംഗമത്തോടെ സമാപിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലായിരുന്നു ഇടപ്പള്ളി സ്വദേശിയായ രതീശനെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. അമച്വർ നാടകരംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിയ രതീശന്റെ ആദരചടങ്ങിൽ ഈ രംഗത്തെ പ്രമുഖരുൾപ്പടെ നിരവധി പേർ പങ്കെടുത്തു. നാടക കലാകാരന്മാരുടെ സംഗമം സംഗീതനാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. സഹീർ അലി, പി.പി. ജോയി, എം.വി തുളസിദാസ്, ഷാജി ജോർജ് പ്രണത എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |