കൊച്ചി: എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ജില്ലയിൽ വിവിധ പദ്ധതികൾക്കായി കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിച്ചത് 40,51,398 രൂപ. ജില്ലയിൽ വിതരണം ചെയ്യുന്നതിനായി 66,000 ചെറിയ കൂട തൈകൾ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഉത്പാദിപ്പിച്ചു. ഇതിനായി 14,41,929 രൂപയാണ് ചെലവഴിച്ചത്. വിവിധ സ്ഥലങ്ങളിൽ നടുന്നതിനായി 32,500 വലിയ കൂട തൈകളും ഉത്പാദിപ്പിച്ചു. ഇതിനായി 13,01,283 രൂപ വിനിയോഗിച്ചു.
വനമിത്ര പുരസ്കാരം, കടലാമ സംരക്ഷണം, 10,000 തേക്ക് സ്റ്റമ്പുകളുടെ ഉത്പാദനം, വിദ്യാവനം, ഇൻസ്റ്റിറ്റ്യൂഷണൽ പ്ലാന്റിംഗ് എന്നിവയും പദ്ധതികളാണ്. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ മരങ്ങൾ നട്ടുവളർത്തുന്നതിനുള്ള പ്രോത്സാഹന ധനസഹായ പദ്ധതിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |