SignIn
Kerala Kaumudi Online
Thursday, 19 September 2024 12.50 AM IST

സംസ്ഥാന ജൂനിയർ ടെന്നിക്കോയ്ത്ത് ചാമ്പ്യൻഷിപ്പിന് തുടക്കം

Increase Font Size Decrease Font Size Print Page
tennikoyth
സംസ്ഥാന ടെന്നി കോയ്ത്ത് ജൂനിയർ ചാമ്പ്യൻഷിപ്പ് പയ്യന്നൂർ കോറോം ഗവ: എച്ച്.എസ്.എസ് മൈതാനിയിൽ ടി. ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: മുപ്പത്തിയേഴാമത് സംസ്ഥാന ജൂനിയർ ടെന്നികോയ്ത്ത് ചാമ്പ്യൻഷിപ്പ് കോറോം ഗവ.എച്ച്.എസ്. എസ്. ഗ്രൗണ്ടിൽ തുടങ്ങി. കേരളത്തിലെ 13 ജില്ലകളിൽ നിന്നുള്ള 160 ഓളം വിദ്യാർഥികളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച നടന്ന ആൺകുട്ടികളുടെ ടീം ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ, കൊല്ലം, കോട്ടയം, കാസർകോട്, കണ്ണൂർ, എറണാകുളം, പാലക്കാട്, കോഴിക്കോട് ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം, പാലക്കാട്, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കാസർകോട്, കണ്ണൂർ ടീമുകളും ക്വാർട്ടർ ഫൈനലിലും മിക്സഡ് ഡബിൾസിൽ ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർകോട് ടീമുകളും സെമിയിലും പ്രവേശിച്ചു. രാത്രിയും പകലുമായി നടക്കുന്ന മേളയിൽ ദേശീയ ടീമിലേക്കുള്ള ആറുവീതം ആൺകുട്ടികളേയും പെൺകുട്ടികളേയും തെരഞ്ഞെടുക്കും.

മേളയുടെ ഉദ്ഘാടനം സംഘാടക സമിതി ചെയർപേഴ്സൺ എം.സുലോചനയുടെ അദ്ധ്യക്ഷതയിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ. നിർവ്വഹിച്ചു. കെ.വി. ചന്തുക്കുട്ടി, റോയ് പി. ജോർജ്, ടി. സരസ്വതി , ശ്യാമ സ്വാമിനാഥൻ എന്നിവർ പ്രസംഗിച്ചു.

ഇന്ന് വൈകിട്ട് നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിത സമ്മാനദാനം നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.