പാലക്കാട്: കിണാശ്ശേരി എൻ.എസ്.എസ് വനിതാ സമാജം വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. വനിതാ യൂണിയൻ പ്രസിഡന്റ് ജെ.ബേബി ശ്രീകല, ഹരിദാസ് മച്ചിങ്ങൽ എന്നിവർ പങ്കെടുത്തു. കരയോഗം സെക്രട്ടറി കൃഷ്ണപ്രസാദിന്റെ നിര്യാണത്തെ തുടർന്ന് സെക്രട്ടറിയായി കെ.ഒ.വിജയകുമാറിനെ തിരഞ്ഞെടുത്തു. വനിതാ സമാജം ഭാരവാഹികളായി പി.സരസ്വതിയെ പ്രസിഡന്റ്, ധന്യ ലാലുവിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |